പറവൂർ: പറവൂർ ടൗൺ ഹാളിൽ 26, 27 തീയതികളിൽ നടക്കുന്ന ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് നഗരസഭ വൈസ് ചെയർപേഴ്സൺ ജെസി രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജോ ആലുക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സജീർ ചെങ്ങമനാട്, ജില്ലാ സെക്രട്ടറി റോണി അഗസ്റ്റിൻ, ജില്ലാ ട്രഷറർ സജി മാർവൽ, സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. ജോഷി, ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് മുപ്പത്തടം, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ രജീഷ് തത്തപ്പിളളി, ബിജു സാമ്പ്രിക്കൽ, കൺവീനർ സുനിൽ കുമാർ, വൈസ് ചെയർമാൻ സാബു സുവാസ് എന്നിവർ സംസാരിച്ചു. ട്രേഡ് ഫെയർ, ഫോട്ടോഗ്രാഫി മത്സരം, ഫോട്ടോ പ്രദർശനം, അവാർഡ് ദാനം എന്നിവ നടക്കും.