കൂത്താട്ടുകുളം : കൂത്താട്ടുകുളം ജേസീസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇന്ന് വൈകുന്നേരം 7 ന് സോണിയ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യും. ജേസീസ്‌ മുൻ ദേശീയ വൈസ് പ്രസിഡന്റ് റോബിൻ എബ്രഹാം മുഖ്യാതിഥിയായിരിക്കും. ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ജേസീസ് അവാർഡ് മുത്തോലപുരം സെൻറ് പോൾസ് ഹൈസ്കൂളിന് നൽകും.