ikk
സിപി എം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് ബിന്ദുവിന്റെ ഭർത്താവ് പി ജി രാജേഷിന് തുക കൈമാറുന്നു

കൂത്താട്ടുകുളം:അപൂർവ്വ രോഗംബാധിച്ച വീട്ടമ്മയുടെ ചികിത്സാധനസഹായത്തിന് ഡിവൈഎഫ്ഐ സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരം വഴി ലഭിച്ച 154150 രൂപ കുടുംബത്തിന് കൈമാറി.മജ്ജയുടെ പ്രവർത്തനം നിലയ്ക്കുകയും രക്തകോശങ്ങൾ ഉത്പാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന 'അപ്ലാസ്റ്റിക് അനീമിയ' എന്ന രോഗബാധിതയായ ഇടയാർ ഓലിക്കരയിൽ ബിന്ദു (38)വിന്റെ ചികിത്സയ്ക്കായാണ് തുക നൽകിയത്. സിപി എം എരിയാ സെക്രട്ടറി ഷാജു ജേക്കബ് ബിന്ദുവിന്റെ ഭർത്താവ് പി ജി രാജേഷിന് തുക കൈമാറി. അമൽ ശശി അദ്ധ്യക്ഷനായിരുന്നു. ലോക്കൽ സെക്രട്ടറി എം ആർ സുരേന്ദ്രനാഥ്, നഗരസഭ കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, എം കെ ബിജു, കേതു സോമൻ, നിധിൻ നാരായണൻ എന്നിവർ സംസാരിച്ചു