accadht
ജോസഫ്

അങ്കമാലി: ദേശീയപാതയിൽ ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.കരയാംപറമ്പ് ആലപ്പാട്ട് വീട്ടിൽ ജോസഫ് (78)ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 9.15-ന് കരയാംപറമ്പ് ജംഗ്ഷനിലായിരുന്നു അപകടം.റോഡ് കുറുകെ കടക്കുമ്പോൾ തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. കരയാംപറമ്പ് ലയൺസ് ക്ലബ്ബിന്റെ ഖജാൻജിയായ ജോസഫ് ലയൺസ് ക്ലബ്ബിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് യോഗം ചേരുന്നതിനായി വീട്ടിൽ നിന്ന് കരയാംപറമ്പിലേക്ക് പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.ഭാര്യ: എളങ്കുന്നപ്പുഴ ഇല്ലിക്കൽ കുടുംബാംഗം ഗ്രേസി.മക്കൾ:ജിജോ,ജിഷ,ജോഷി (അബുദാബി),ജിനോ. മരുമക്കൾ:ലിനി,സജിത,ജെഫി.ശവസംസ്‌കാരം ഇന്ന് വൈകീട്ട് 3 ന് കരയാംപറമ്പ് സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.