തിരുവാങ്കുളം: പുരോഗമന കലാസാഹിത്യ സംഘം തിരുവാങ്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു.തിരുവാങ്കുളം ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി എം.പി മുരുകേശ് സമ്മാനദാനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ബീന വി എസ്, ആശ ശശിധരൻ, പ്രൊഫ. റീജ ജോസ്, എം എം മോഹനൻ, നാരായണൻ, പ്രൊഫ.പിഐ കുര്യാക്കോസ്, ടി.പി. കൊച്ചുമോൻ എന്നിവർ സംസാരിച്ചു.