അങ്കമാലി : ഹൃദയ ശസ്ത്രക്രിയയ്ക്ക്
പണമില്ലാതെ ജീവിതം വഴിമുട്ടിയ നിർദ്ധന വിദ്യാർത്ഥിക്ക് "ഹൃദയത്തിനായ് " പദ്ധതി തുണയായി​..അങ്കമാലി
ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുടെ 'പദ്ധതി വഴിഅയ്യമ്പുഴ കൊല്ലക്കോട് സ്വദേശിയായ
അവറാച്ചന്റെയും ലിസിയുടെയും മൂത്തമകൻ ജോമോന് (18) തിരിച്ചുകിട്ടിയത് സ്വന്തം
ജീവിതമാണ്.നിർദ്ധനരായ രോഗികൾക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കാൻ
ലക്ഷ്യമിട്ട് ലിറ്റിൽ ഫ്‌ളവർ ഹാർട്ട് കെയർ സെന്റർ രൂപം കൊടുത്തതാണ്
'ഹൃദയത്തിനായ്' പദ്ധതി. ഇതു പ്രകാരമുള്ള ഒൻപതാമത്തെ ശസ്ത്രക്രിയയാണ്
ജോമോന്റേതെന്ന് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ
പറഞ്ഞു.ഉദാരമനസ്‌കരായ ആളുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭാവനകൾ
സ്വീകരിച്ചാണ് സൗജന്യ ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്നത്.ജോമോൻ
ബി.ബി.എ.വിദ്യാർത്ഥിയാണ്.ക്ലാസ് കഴിഞ്ഞ് പോകുമ്പോൾ തലകറങ്ങി വീഴുകയായി​രുന്നു.
പരിശോധനയിൽ ഹൃദയഭിത്തിയിൽ ദ്വാരമുള്ളതായി കണ്ടെത്തി​. ഉടൻ
ശസ്ത്രക്രിവേണമെന്ന്
കാർഡിയോ തൊറാസിക്ക് സർജൻ ഡോ.എ.കെ.റഫീഖ് അറിയിച്ചു.സാമ്പത്തിക പരാധീനത
മൂലം എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ഓട്ടോറിക്ഷ ഡ്രൈവറായ അവറാച്ചന്റെ
ദയനീയാവസ്ഥ കൊല്ലക്കോട് പള്ളി മുൻ വികാരി ഫാ.ജോൺ കക്കാട്ട് ലിറ്റിൽ
ഫ്‌ളവർ ആശുപത്രി ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കളപ്പുരയ്ക്കലിനെ
അറിയിച്ചു.തുടർന്നാണ് സൗജന്യ ശസ്ത്രക്രിയ നടത്തി​യത്..ഡോ.എ.കെ.റഫീഖ്,
ഡോ.പ്രസാദ് കുട്ടപ്പൻ, കാർഡിയോളജി മേധാവി ഡോ.സ്റ്റിജി ജോസഫ്,നഴ്‌സുമാർ
എന്നിവർക്ക് മധുരം നൽകിയാണ് ജോമോൻ ആശുപത്രി വിട്ടത്.