തൃപ്പൂണിത്തുറ: അക്ഷരപ്പെരുമയുടെ നാല് പകലിരവുകൾക്ക് സാക്ഷ്യം വഹിച്ച് ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെൻഡറി സ്കൂളിൽ നടന്നുവന്നിരുന്ന പുസ്തകോത്സവവും സാംസ്കാരികോത്സവവും കൊടിയിറങ്ങി. നവംബർ ആറിന് ആരംഭിച്ച സാംസ്കാാരികോത്സവത്തിന്റെ സമാപന സമ്മേളനം ഇന്നലെ കെ.ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. എം.സ്വരാജ് എം.എൽ.എ അദ്ധ്യക്ഷനായി.കവി സുമേഷ് കൃഷ്ണൻ, പ്രിൻസിപ്പൽ ഇ.ജി ബാബു, ഹെഡ്മിസ്ട്രസ് എൻ.സി ബീന, ഡി.ജിനുരാജ്, ആർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.തുടർന്ന് ജയചന്ദ്രൻ കടമ്പനാടിന്റെ നാടൻപാട്ടും സംഘവേദി അവതരിപ്പിച്ച 'മത്തായിയുടെ മരണം' നാടകവും അരങ്ങേറി.