കുമ്പളം: കുമ്പളംപഞ്ചയാത്തും സംസ്ഥാനയുവജനബോർഡും സംഘടിപ്പിക്കുന്ന കേരളോത്സവം ഇന്നാരംഭിക്കും.രാവിലെ 7മണിക്ക് കുമ്പളംസ്കൂൾ സ്റ്റോപ്പ് ഗ്രൗണ്ടിൽ നടക്കുന്ന ഉദ്ഘാടനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സീതാചക്രപാണി ഉദ്ഘാടനം ചെയ്യും.പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റിചെയർപേഴ്സൻ റസീനസലാം,​മെമ്പർമാരായ സി.പി.രതീഷ്, വി.എ.പൊന്നപ്പൻ, ശ്രീജിത്ത്പറക്കാടൻ, ടി.എസ്.സജിത, രേണുകബാബു, ജനറൽ കൺവീനർ ഡാലിആന്റണി തുടങ്ങിയവർ പ്രസംഗിക്കും.