അങ്കമാലി: ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തെതുടർന്ന് സ്വകാര്യ ബസിന് നേരെ ആക്രമണം.രണ്ട് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി പൂതംകുറ്റി താബോറിലാണ് മാത ബസിന് നേരെ
ആക്രമണം ഉണ്ടായത്.ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.മഞ്ഞപ്ര തേലക്കാടൻ
വീട്ടിൽ സിബിയാണ് (25)അറസ്റ്റിലായത്.സഹോദരങ്ങളായ സോണി,സോമി എന്നിവരെ ഉടൻ
അറസ്റ്റ് ചെയ്യുമെന്ന് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് റിയാസ്
അറിയിച്ചു..രണ്ട് വാഹനങ്ങൾ എത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമണം
നടത്തുകയായിരുന്നു.ആക്രമണത്തിൽ ബസ് ജീവനക്കാരായ
രതീഷ്,ആൽബർട്ട്,നാട്ടുകാരനായ ജിജി എന്നിവർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച
വൈകീട്ട് അങ്കമാലി ടൗണിൽ വെച്ച് മാത, ,എ.വി.എം.ബസുകളിലെ
ജീവനക്കാർ തമ്മിൽ സമയത്തെ ചൊല്ലി തർക്കവും വാക്കേറ്റവും
നടന്നിരുന്നു.ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.