m
രാജഗിരി എൻജിനീയറിംഗ് കോളേജ് സംഘടിപ്പിച്ച ദ്വിദിന രാജ്യാന്തര സമ്മേളനത്തിൽ കാൻബെറാ സർവകലാശാലയിൽനിന്നുള്ള ഡോ. ബ്ലൂമാ ജോൺ മുഖ്യ പ്രഭാഷണം നടത്തുന്നു.

തൃക്കാക്കര: രാജഗിരി സ്‌കൂൾ ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ സംഘടിപ്പിച്ചി ദ്വിദിന രാജ്യാന്തര സമ്മേളനം 'അഡ്വാൻസസ് ഇൻ കംപ്യൂട്ടിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ 2019' സമാപിച്ചു. 'ടെക്‌നോളജി ഫോർ സസ്റ്റെയ്നബിൾ ഗ്ലോബൽ ഡവലപ്പുമെന്റ്' എന്ന ആശയം ഉൾക്കൊണ്ടാണ് സമ്മേളനം സംഘടിപ്പിച്ചത്. കാൻബെറാ സർവകലാശാലയിലെ ഐ.ടി ആൻഡ് സിസ്റ്റംസ് വിഭാഗം മേധാവി ഡോ. ബ്ലൂമ ജോൺ 'ഡിസൈൻ സയൻസ് ഇൻ ഇൻഫർമേഷൻ സിസ്റ്റംസ്' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ടാറ്റാ കൺസൾട്ടൻസിയിലെ തോമസ് സെബാസ്റ്റ്യൻ, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഡോ. നലേഷ് എന്നിവർ സംസാരിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലഭിച്ച 300 പ്രബദ്ധങ്ങളിൽനിന്നും 100 ഗവേഷകർചേർന്ന് തിരഞ്ഞെടുത്ത 55 പ്രബദ്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.