തൃപ്പൂണിത്തുറ: പൂത്തോട്ട യാനം സാഹിത്യ പുരസ്ക്കാരം നേടിയ എസ് നവ്യയ്ക്ക് പുരോഗമന കലാസാഹിത്യ സംഘം മുളന്തുരുത്തി മേഖല കമ്മറ്റി സ്വീകരണം നൽകി. ജില്ലാ കമ്മറ്റിയംഗം പ്രൊഫ. ജൂലിയ ഡേവിഡ് ഉപഹാരം നൽകി. ഡോ.പി.ആർ റിഷിമോൻ അദ്ധ്യക്ഷനായി. ടി.സി ഷിബു, എ.പി സുഭാഷ്, എ.കെ ദാസ്, കെ ആർ ബൈജു, ഷേർലി വർഗീസ് എന്നിവർ സംസാരിച്ചു