• സവാളയെ പിടിച്ചുകെട്ടി മലയിടംതുരുത്ത്
കിഴക്കമ്പലം: സവാള വിലയെ മലയിടം തുരുത്ത് സഹകരണ ബാങ്ക് പിടിച്ചു കെട്ടി. അടിയ്ക്കടി വില ഉയർന്നപ്പോഴാണ് കർണാടകയിൽ നിന്ന് നേരിട്ട് സവാള വാങ്ങി കുറഞ്ഞ വിലയിൽ
ബാങ്കിന്റെ സഹകരണ വെജിറ്റബിൾ മാർക്കറ്റ് വഴി വിറ്റത്. കിലോ 20 രൂപ മുതൽ 50 രൂപവരെയാണ് വില.
ഹൂബ്ളിയിലെ ഗതിക ഗ്രാമത്തിൽ ചെന്ന് കർഷകരിൽ നിന്ന് നേരിട്ട് സവാള വാങ്ങുകയായിരുന്നു. കർണാടകയിലെ മലയാളികളും ഇവരെ ബന്ധപ്പെടാൻ സഹായിച്ചു.
ഗതികയിലെ ഗ്രാമ മുഖ്യന്റെ കീഴിൽ മാത്രം പതിനഞ്ചോളം സ്ഥലങ്ങളിൽ സവാള വൻ തോതിൽ കൃഷിയിറക്കിയിട്ടുണ്ട്. വാഹന വാടകയടക്കം കർഷകർ കുറച്ചു നല്കി. ഒരു ലോഡ് സവാളയാണ് ആദ്യം കൊണ്ടുവന്നത്. ഇത് തീരുന്നമുറയ്ക്ക് അടുത്ത ലോഡ് വരും.
ഹൂബ്ളിയിലെ മാർക്കറ്റു വഴിയാണ് സവാള വിതരണക്കാരിലേയ്ക്കെത്തുന്നത്. കർഷകർക്ക് തുച്ഛമായ വിലയേ ലഭിക്കൂ. മഹാരാഷ്ട്രയിലാണ് സവാള കൃഷി അധികവും. അവിടെ ഉല്പാദനവും വിളവെടുപ്പും നന്നേ കുറഞ്ഞപ്പോഴാണ് വില കയറിയത്.
ബാങ്കിൽ സവാള വില
വലിയത് : 50
ഇടത്തരം : 40
ചെറുത് :രണ്ടര കിലോ 50