വൈപ്പിൻ : സുമനസുകൾ തുണച്ചാൽ നിർധന യുവാവിന്റെ ജീവൻ രക്ഷിക്കാം. ഒന്നരമാസമായി ലിസി ആശുപത്രിയിൽ ഐ. സി.യുവിൽ കഴിയുന്ന ഞാറക്കൽ തോട്ടത്താൻ ഭരതന്റെ മകൻ മിഥുൻ (24) കുടൽ ശസ്ത്രക്രിയക്കായി കനിവ് തേടുന്നത്.
അഞ്ചു വർഷമായി ചികിത്സയിലാണ് മിഥുൻ. രണ്ട് ശസ്ത്രക്രിയകൾ നേരത്തേ കഴിഞ്ഞു. അടിയന്തിരമായി മറ്റൊരു ശസ്ത്രക്രിയ കൂടി വേണം.
തെങ്ങ്കയറ്റ തൊഴിലാളിയായ പിതാവ് ഭരതനും കുടുംബവും ഇതിനാവശ്യമായ തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്.
ഞാറക്കൽ ജോർജ് ചെയർമാനും പി.ജി മണിലാൽ കൺവീനറുമായി ചികിത്സ സഹായ നിധി രൂപീകരിച്ചു. എസ്.ബി.ഐ ഞാറക്കൽ ബ്രാഞ്ചിലാണ് അക്കൗണ്ട്: നമ്പർ: 34663833538. IFSC : SBIN 0016860.