bvhss
വൈപ്പിന്‍ ഉപജില്ലാ കായിക മേളയിൽകിരീടം നേടിയ നായരമ്പലം ഭഗവതി വിലാസം എച്ച് എസ് എസ് ടീം

വൈപ്പിൻ : വൈപ്പിൻ ഉപജില്ലാ കായികമേളയിൽ 187 പോയിന്റ് നേടി നായരമ്പലം ഭഗവതി വിലാസം ഹയർസെക്കൻഡറി സ്‌കൂൾ കിരീടം നിലനിർത്തി. 150 നേടിയ ചെറായി സഹോദരൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനത്ത്. 118 നേടിയ കുഴുപ്പിള്ളി സെൻറ അഗസ്റ്റിൻസ് എച്ച് എസ് എസ് മൂന്നാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ അഭിറാം എൻ പി, ജൂനിയർ വിഭാഗത്തിൽ ആൻറ്ണി വർഗീസ് , കൃഷ്ണജ പി യു , സോന സൈമൺ എന്നിവർ വ്യക്തിഗത ചാപ്യൻമാരായിതെരഞ്ഞെടുക്കപ്പെട്ടു.