കോതമംഗലം: വേട്ടാമ്പാറ വനത്തിലെ കാട്ടാനകൾ നാട്ടിലിറങ്ങി പോത്തുകളെ കുത്തിക്കൊന്നു. ഇന്നലെ രാത്രി കുളങ്ങാട്ടുകുഴി ചുള്ളിക്കൽ ജോളിയുടെ മരത്തിൽ കെട്ടിയിട്ട രണ്ട് പോത്തുകളാണ് കാട്ടാനകളുടെ ഇരയായത്.
കുളങ്ങാട്ടുകുഴി , വടക്കുംഭാഗം , വാവേലി , തുടങ്ങിയ വനാതിർത്തിയിലെ മലയോര മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുകയാണ്.