ഫോർട്ടുകൊച്ചി: സൗത്ത് ബീച്ചിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന വഞ്ചി ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞു.രണ്ട് തൊഴിലാളികളെ ലൈഫ് ഗാർഡും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 7 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് കടപ്പുറത്ത് സ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡ് മുകേശൻ, എസ്.ഐ.പീറ്റർ പ്രകാശ്, എ.എസ്.ഐ ഓസേപ്പച്ചൻ, സി.ആർ.ഒ.സി ജോ എന്നിവർ ചേർന്ന് തൊഴിലാളികളായ സെബാസ്റ്റ്യൻ, ജോസ് ലി എന്നിവരെ രക്ഷപ്പെടുത്തുകയായിരുന്നു.