കോതമംഗലം: മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിനും വരൾച്ചയ്ക്കും ശാശ്വത പരിഹാരം കാണുന്നതിനും കാർഷിക ആവശ്യങ്ങൾക്കും വേണ്ടി ആവിഷ്കരിച്ച ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ഉന്നത തല യോഗം ചേർന്നു.പെരിയാറിൽ നിന്നും എട്ട് കിലോ മീറ്റർ ദൂരത്തുള്ള കോതമംഗലം പുഴയിലേക്ക് വേനൽക്കാലത്ത് വെള്ളം പമ്പ് ചെയ്ത് പദ്ധതികൾക്ക് ജല ലഭ്യതയും,കുടിവെള്ളവും ഉറപ്പാക്കാനും,കാർഷിക രംഗത്ത് ജലലഭ്യതക്കും പദ്ധതി​ ഉപകരി​ക്കും.മോട്ടോർ അടക്കമുള്ള അനുബന്ധ ഉപകരണങ്ങൾക്കായി തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിക്കുമെന്നും എം.എൽ.എ യോഗത്തിൽ അറിയിച്ചു.യോഗത്തിൽ ആന്റണി ജോൺ എം.എൽ.എ,മുൻ എം.എൽ.എ എം.വി മാണി, മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ,കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി,പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു തുടങ്ങിയവർ പങ്കെടുത്തു.

ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി

കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട്,പല്ലാരിമംഗലം,വാരപ്പെട്ടി അടക്കമുള്ള പഞ്ചായത്തുകളിലും കോതമംഗലം മുൻസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിലും വേനൽക്കാലത്തുണ്ടാകുന്ന കുടിവെള്ള ക്ഷാമവും വരൾച്ചയും പരിഹരിക്കുന്നതിനു വേണ്ടി വിഭാവനം ചെയ്തിട്ടുള്ളതാണ് ഈ പദ്ധതി .