രവീന്ദ്രൻ
ഇടപ്പള്ളി: സഹകരണറോഡ്, ചെറുവള്ളി പറമ്പ് ഹൗസിൽ എ.പി. രവീന്ദ്രൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കാക്കനാട് പൊതുശ്മശാനത്തിൽ. ഭാര്യ: വൽസല. മക്കൾ: തനുജ, ധനേഷ്, ധന്യ. മരുമക്കൾ: ദീപക്, നിമിഷ.
വിക്ടോറിയ
കുമ്പളങ്ങി: വലിയ പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ വിക്ടോറിയ (89) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: തങ്കമ്മ, ജോയി. മരുമക്കൾ: മോളി, പരേതനായ സേവ്യർ.
ട്രവർ മാത്യൂസ്
ഫോർട്ട്കൊച്ചി: ബർഗർ സ്ട്രീറ്റ് പറാടത്ത് ട്രവർ മാത്യൂസ് (56, നോബേഴ്സ് ഡ്രില്ലിംഗ്, സൗദി അറേബ്യ) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് വെളി സാന്താക്രൂസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ: ഷൈനി. മകൾ: സ്വീറ്റി (നാവിയോ ഷിപ്പിംഗ്, ദുബായ്).