കൊച്ചി: അദ്ധ്യാപകർ ത്യാഗപൂർവം കുട്ടികൾക്ക് മാതൃകയാകണമെന്നത് നാനാജാതി മതസ്ഥരായ നൂറുകണക്കിന് അദ്ധ്യാപകരെ സാക്ഷിയാക്കി ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപതാ കേരള കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡിന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എച്ച്.എസ്.എസ് ഒഫ് ജീസസ് കോതാട്, സെന്റ്.റീത്താസ് എച്ച്.എസ് പൊന്നുരുന്നി, സെന്റ് ജോസഫ്സ് എച്ച്.എസ് ചാത്യാത്ത് എന്നീ സ്കൂളുകൾക്ക് മികച്ച വിദ്യാലയങ്ങൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു. സെന്റ്. മേരീസ് എച്ച്.എസ് വല്ലാർപാടം, എസ്.എച്ച്.ജി.യു.പി സ്കൂൾ കർത്തേടം, എൽ.എം.സി.സി എൽ.പി സ്കൂൾ പച്ചാളം എന്നീ സ്കൂളുകൾ പ്രൊഫ.സെബാസ്റ്റ്യൻ ക്ളീറ്റസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി. പൊതുയോഗത്തിൽ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസ് സെക്രട്ടറി ഫാ.മൈക്കിൾ ഡിക്രൂസ്, കെ.എ ജോൺ, എൻ.ജെ ഫ്രാൻസിസ്, ആന്റണി വി.എക്സ്, ഗ്രേസി ലാൽ എന്നിവർ സംസാരിച്ചു.