judical-staff-org
കേരള സിവിൽ ജൂഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി കെ. ബിജു മേനോൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കേരള സിവിൽ ജൂഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി കെ. ബിജു മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.എം. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ.എ. ദിനേശ് കുമാർ, പറവൂർ ഡിസ്ട്രിക് കോർട്ട് ബാർ അസോസ്സിയേഷൻ സെക്രട്ടറി എം.എ. കൃഷ്ണകുമാർ,സംസ്ഥാന സെക്രട്ടറി എം.എസ്. മനോഹരൻ, ജില്ലാ സെക്രട്ടറി സി.കെ. ബിജു, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ വി. ബാബു, കൺവീനർ ജി.ഒ. തോമസ് എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ഭാരവാഹികളായി എം.വി.കുഞ്ഞുമോൻ (പ്രസിഡന്റ്) പി.കെ. സുരേഷ് (വൈസ് പ്രസിഡന്റ്) സി.കെ. ബിജു (സെക്രട്ടറി) വി.സി. സുനിൽകുമാർ (ജോയിന്റ് സെക്രട്ടറി) ഇമ്മാനുവൽ ജോർജ്ജ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.