പറവൂർ : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക രംഗം പ്രതിരോധത്തിന്റെ പടക്കളം എന്ന വിഷയത്തിൽ സെമിനാർ നടത്തി. പൂയപ്പിള്ളി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു അദ്ധ്യക്ഷത വഹിച്ചു. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.വി. അജിത്ത്കുമാർ, സെക്രട്ടറി പി.കെ. രമാദേവി, വി.എ. ജോഷി, പി.പി. അജിത്ത് കുമാർ, അഡ്വ. എ. ഗോപി, ഗീതാ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.