പറവൂർ : ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ടൈൽ വിരിച്ച കാഞ്ഞിരക്കാട്ടുപള്ളം ലിങ്ക് റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് രാധാമണി ജെസിംഗ് നിർവ്വഹിച്ചു. പി.എസ്. ജഗീശൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകല മധു, വി.വി. ജിപ്സൺ, കെ.കെ. തമ്പി, കലാധരൻ മറ്റപ്പിള്ളി, വർഗ്ഗീസ് വടക്കുചേരി എന്നിവർ സംസാരിച്ചു.