അങ്കമാലി: 15-ാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി പ്രദേശത്തെ മുതിർന്ന കർഷകൻ കെ.ജി രാജന്റെ സഹകരണത്തോടെ നടപ്പിലാക്കിയ ഏത്തവാഴക്കൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ഉദ്ഘാടനം ചെയ്തു.നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ വിനീത ദിലീപ്, കൗൺസിലർമാരായ രേഖ ശ്രീജേഷ്, എം.ജെ.ബേബി, സി.ഡി.എസ്.മെമ്പർ രജനി ശിവദാസ്, തൊഴിലുറപ്പ് മേറ്റൻ ഷാലിഡേവീസ് ,വാർഡ് വികസന സമിതി വൈസ് ചെയർമാൻ ജിജോ ഗർവാസീസ് ,കൗൺസിലർ ടി.വൈ. ഏല്യാസ്,ഐ.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു.
വിളവെടുത്തവാഴക്കുലകൾ ജനകീയ ചന്തയിൽ വച്ച് പൊതുവിപണിയിൽ നിന്നും 10 രൂപ കുറച്ച് വിതരണം നടത്തി.. 500 ഏത്തവാഴകളാണ് കൃഷി ചെയ്തത്