പറവൂർ : വിശുദ്ധ മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് പ്രയാണം തുരുത്തിപ്പുറം സെന്റ് ലൂയിസ് പള്ളിയിൽ പ്രതിഷ്ഠിച്ചു. നിവരധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തിരുശേഷിപ്പു റാലിയായി പള്ളിയിലേയ്ക്കു കൊണ്ടുവന്നു. വികാരി ഫാ. ജോഷി കളപ്പറമ്പത്ത് തിരുശേഷിപ്പ് സ്വീകരിച്ച് പള്ളിയിൽ പ്രതിഷ്ഠിച്ചു. ആഘോഷമായ വിശുദ്ധ കുർബ്ബാനയും തിരുശേഷിപ്പു വണക്കവും നടന്നു.ഡോ. എൽസി സേവ്യർ ,കൺവീനർ എം.ഒ. ജോൺസൺ, കൈക്കാരൻമാരായ സി.പി. ടോമി, കെ.എ. ജോസ്, വൈസ് ചെയർമാൻ ബിനു പോൾ എന്നിവർ നേതൃത്വം നൽകി.