snm-collehe-malayalama-
മാല്യങ്കര എസ്.എൻ. എം കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടന മലയാണ്മയുടെ വാർഷികം പ്രൊഫ. കെ.എൻ. വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : മാല്യങ്കര എസ്.എൻ.എം കോളേജിലെ മലയാള വിഭാഗം പൂർവ വിദ്യാർത്ഥി സംഘടന മലയാണ്മയുടെ ആറാമത് വാർഷികം പ്രൊഫ. കെ.എൻ. വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സി.എസ്. ലൈസ അദ്ധ്യക്ഷത വഹിച്ചു. 1972-75 ആദ്യബാച്ചിലെ വിദ്യാർത്ഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു. മലയാള വിഭാഗത്തിൽ ബിരുദ - ബിരുദാനന്തര വിഭാഗങ്ങളിൽ ഉന്നതവിജയം നേടിയ വിഷ്ണുവിനും ഹരിതയ്ക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. സി.എം. ശ്രീജിത്ത്, മലയാളവിഭാഗം മേധാവി പി.ആർ. ശ്രീജ. ഡോ. ടി.എച്ച്. ജിത, കെ.എസ്. ജയേഷ്, സ്നേഹചന്ദ്രൻ ഏഴിക്കര, ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.