അങ്കമാലി: വിശ്വജ്യോതി സ്‌കൂൾ ഫാ.ജോസ് പടയാട്ടി എൻഡോവ്‌മെന്റ് ട്രോഫിക്കായുള്ള പത്താമത് സി.ബി.എസ്.ഇ.ഇന്റർ സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങി.ലോക ഭിന്നശേഷി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക്
വേണ്ടി കളിച്ച മലയാളി താരം അനീഷ് പി.രാജൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.മാനേജർ ഫാ.ജോൺ ബെർക്കുമാൻസ് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഫാ.ജോഷി കൂട്ടുങ്ങൽ, വൈസ് പ്രിൻസിപ്പൽ ഫാ.സിബിൻ പെരിയപ്പാടൻ,പി.ടി.എ.പ്രസിഡന്റ് അബി ഡേവിഡ്,വൈസ് പ്രസിഡന്റ് നൈജോ അരീക്കൽ,ജനറൽ കൺവീനർ ബോബി പോൾ,കൺവീനർമാരായ മധു സേവ്യർഎന്നിവർ സന്നിഹിതരായിരുന്നു.,