പറവൂർ : കേരള പെൻഷനേഴ്സ് അസോസിയേഷൻ ചിറ്റാറ്റുകര യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.വി. അനന്തൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ടി. ദേവസി​ക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സി.ചന്ദ്രൻ, കെ.എൽ സെബാസ്റ്റ്യൻ, എ. രാജശേഖരൻ, സി.എസ്. രമ, എസ്. ശംഭു എന്നിവർ സംസാരിച്ചു. മുഹമ്മദ് ഹനീഫ (പ്രസിഡന്റ്) എ. രാജശേഖരൻ (സെക്രട്ടറി) സി.പി. ക്ളീറ്റസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.