അങ്കമാലി : ഉപജില്ല കായികമേളയിൽ 185 പോയിന്റോടെ മൂക്കന്നൂർ എസ്.എച്ച്.ഒ.എച്ച്.എസ്. ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കായിക താരങ്ങൾക്ക് മൂക്കന്നൂരിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോളി വിൻസെന്റ്, എം.പി.ഔസേഫ്, എ.സി.പൗലോസ്, ഹെഡ്മിസ്ട്രസ് സോണിയ വർഗീസ്, പി.ടി.എ. പ്രസിഡന്റ് തോമസ് മൂഞ്ഞേലി, കായിക അദ്ധ്യാപകൻ ഇ.ഡി. ആന്റണി, സീനിയർ അസിസ്റ്റന്റ് ടോമി.പി. ആന്റണി, സ്റ്റാഫ് സെക്രട്ടറി പി.പി. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.