പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ വാർഷികം 16ന് രാവിലെ 9.30 ന് പെരുമ്പാവൂർ വൈ. എം. സി. എ ഹാളിൽ നടക്കും. റിട്ട. ജില്ല ജഡ്ജ് വി എൻ സത്യാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ജസ്റ്റിസ് സി. എൻ രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും.ഗുരുദർശനത്തിന്റെ കാലികവും കാലാതീതവുമായ മൂല്യം എന്ന വിഷയത്തിൽ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് പഠനക്ലാസ് നയിക്കും. സ്‌കോളർഷിപ്പ് വിതരണവും ഗുരു നിത്യ ചൈതന്യ യതി പ്രതിഭ പുരസ്‌കാര വിതരണവും ജസ്റ്റിസ് പി മോഹനദാസ് നിർവഹിക്കും.ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, സ്വാമിനി ജ്യോതിർമയി ഭാരതി തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തും. കോട്ടയം ശ്രീ നാരായണ ഗുരു ഹോം സ്റ്റഡി സെന്റർ ഡയറക്ടർ ഡോ.ശിവപ്രസാദ് മുഖ്യാതിഥിയായിരിക്കും. എസ്. എൻ. ഡി. പി യോഗംകുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ സജിത്ത് നാരായണൻ, ശ്രീനാരായണ ഗുരുകുലം ട്രസ്‌ററ് മുൻ സെക്രട്ടറി എം. കെ. വിശ്വനാഥൻ മാസ്റ്റർ, ആലുവ നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സുമ ജയചന്ദ്രൻ, ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം സംസ്ഥാന കമ്മറ്റി അംഗം സുനിൽ മാളിയേക്കൽ, ഷിജു പി കെ തുടങ്ങിയവർ പ്രസംഗിക്കും.ഉച്ചക്ക് 2 ന് നടക്കുന്ന സ്‌നേഹസംഗമം സിനിമ താരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്യും. പ്രൊഫ .ആർ .അനിലൻ അദ്ധ്യക്ഷനായി​രി​ക്കും. ജോഷി പി കെ, ദാസ് മേതല, ജയ രാജൻ, നിഷാന്ത് പി വി, സുനിൽ എം. വി തുടങ്ങിയവർ സംവാദം നടത്തും.