പെരുമ്പാവൂർ: ഒന്നരലക്ഷംരൂപ വിലവരുന്ന 286 കുപ്പി വിദേശ മദ്യവുമായി ഇടുക്കി മന്നാംകണ്ടം സ്വദേശി മാവേലിപുത്തൻപുരയ്ക്കൽ വീട്ടിൽ സനിലിനെ(29) കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന്
ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്തു. . മാഹിയിൽ നിന്ന് നികുതി വെട്ടിച്ച് കാറിൽ കടത്തിയ മദ്യമാണ് പിടികൂടിയത്. കാറിൽ പ്രത്യേകമായി നിർമ്മിച്ച അറയിൽ ചാക്കിൽ നിറച്ച നിലയിലായിരുന്നു. ആലുവ റൂറൽ ജില്ലാപൊലീസ് മേധാവി കെ..കാർത്തികിന്റെ നിർദ്ദേശാനുസരണം നടത്തുന്ന ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി പെരുമ്പാവൂർ ഡി.വൈ.എസ്. പി ബിജുമോന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച സ്‌പെഷ്യൽ കോംബിംഗ് ടീം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സനലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.