കൊച്ചി: കേരള യുക്തിവാദിസംഘം 31-ാം ജില്ലാ സമ്മേളനം ഡോ.പി.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ജാതി മുക്ത കേരളം മതരഹിത കേരളം എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ കമല സദാനന്ദൻ, ജോഷി ഡോൺ ബോസ്‌കോ, പി.ഇ. സുധാകരൻ, ഷാന്റി ശിവൻ, എൻ.ജെ സ്വീറ്റി, പി.എസ്. സബിത എന്നിവർ പങ്കെടുത്തു, പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എൻ. അനിൽകുമർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. തങ്കപ്പൻ അദ്ധ്വക്ഷനായി. സെക്രട്ടറി ടി.എസ്. സുരേന്ദ്രൻ റിപ്പോർട്ടും ട്രഷറർ ശൂരനാട് ഗോപൻ കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി പി.ഇ സുധാകരൻ (പ്രസിഡന്റ് ), ഇ കെ.ലൈല. ടി.ആർ അപ്പുക്കുട്ടൻ (വൈസ് പ്രസിഡന്റ് ), കെ.പി. തങ്കപ്പൻ (സെക്രട്ടറി) കെ.എസ്. വേണു, എ.ഒ. ശശി (ജോയിന്റ് സെക്രട്ടറി) അനിൽ ആന്റണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.