പിറവം :പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നഇഷ്ടിക കളങ്ങൾക്കെതിരെപോരാട്ടം നടത്തിയകൗൺസിലർമാരെ ആദരിച്ചു.നഗരസഭ ഉപസമിതി ചെയർമാൻ അരുൺ കല്ലറയ്ക്കൽ അംഗങ്ങളായ നഗരസഭാ ഉപാദ്ധ്യക്ഷ അന്നമ്മ ഡോമി, ഡോ:അജേഷ് മനോഹർ, ബെന്നി വർഗീസ്, സോജൻ ജോർജ്, ഉണ്ണി വല്ലയിൽ, പ്രൊഫ:ടി.കെ.തോമസ് എന്നിവരെയാണ് ഗ്രേറ്റർ പിറവം ഡെവലപ്പ്മെന്റ് ഫോറംആദരിച്ചത്. പിറവം എം.എസ്.എം എെ.ടി.സിയിൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ഏകദിനശില്പശാലയിൽ കൗൺസിലർമാർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഒട്ടനവധി പരാതികൾ നഗരസഭയ്ക്ക് ലഭിച്ചിരുന്നു. നഗരസഭ ഉപസമിതി പരാതികൾ പരിശോധിക്കുകയും,കളങ്ങൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് അംഗീകരിച്ച് നഗരസഭ കൗൺസിൽ ലൈസൻസ് റദ്ദാക്കി .നഗരസഭ ചെയർമാൻ സാബു.കെ.ജേക്കബ്,, ,നഗരസഭ സെക്രട്ടറിമാരായിരുന്ന പി.ആർ.മോഹൻകുമാർ,നവാസ് ഇലവന്തി, നിയമ സഹായങ്ങൾ നൽകിയ അഡ്വ:ജോർജ് സെബാസ്റ്റ്യൻ എന്നിവർ നൽകിയ പിന്തുണ ജനപക്ഷത്തുനിന്ന് റിപ്പോർട്ട് നൽകാൻ സഹായിച്ചെന്ന് അരുൺ കല്ലറയ്ക്കൽ പറഞ്ഞു.
"ഇഷ്ടിക മാഫിയ ഹെെക്കോടതിയിൽ അടക്കം കേസുമായി മുന്നോട്ട് പോയിട്ടും അരുൺ കല്ലറയ്ക്കലും ഹരിത കൗൺസിലർമാരും ജനങ്ങൾക്കൊപ്പം നിന്നതുകൊണ്ടാണ് നിരോധനം നടപ്പായത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ടെടുക്കുന്ന എല്ലാ നല്ല തീരുമാനങ്ങൾക്കും ദയാരാമം ഫൗണ്ടേഷന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു."
ഫാ.ജോൺകുട്ടി അത്താനിയ്ക്കൽ , രക്ഷാധികാരി , ദയാരാമം ഫൗണ്ടേഷൻ