കൊച്ചി: ജൂനിയർ ഗേൾസ് നൂറ് മീറ്ററിൽ സ്വർണം നേടിയ ഫിസ ഫീനിഷിംഗ് പോയിന്റ് കടക്കുമ്പോൾ ഗാലറിയിലിരുന്ന് പിതാവ് റഫീഖ് കൈയടിച്ചു. മകളെ സ്വന്തമായി പരിശീലിപ്പിച്ച് ആദ്യ മത്സരത്തിൽ തന്നെ നേട്ടം കൊയ്‌തതിന്റെ സന്താേഷമായിരുന്നു ആ മനസ് നിറയെ. എറണാകുളം സെന്റ് തെരേസാസ് എച്ച്.എസ്.എസിലെ പ്‌ളസ്‌വൺ വിദ്യാർത്ഥിനിയാണ് ഫിസ.
റഫീഖ് 400 മീറ്റർ ഹർഡിൽസിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി റെക്കാഡ് താരമാണ്. ഫിസയുടെ മുത്തച്‌ഛനായ അബൂബക്കർ ഇന്ത്യൻ വോളിബാൾ ടീം കോച്ചായിരുന്നു. 200 മീറ്ററിൽ യോഗ്യത നേടിയെങ്കിലും പരിക്കായതിനാൽ ഫിഫ മത്സരിക്കുന്നില്ല. എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തായിരുന്നു പരിശീലനം. എടവനക്കാട് അമ്മനാംവീട്ടിൽ ഫെബിനാണ് മാതാവ്.