പനങ്ങാട്:പനങ്ങാട് സൗത്ത് റസിഡന്റ്സ് അസോസിയേഷന്റേയും കടവന്ത്ര ലോട്ടസ് ഐ ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തിൽ വ്യാസപുരം ശ്രീവർദ്ധിനിസഭാ ഓഡിറ്റോറിയത്തിൽ നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സീതാചക്രപാണി ഉദ്ഘാടനംചെയ്തു.പി.എസ്.ആർ.എ.പ്രസിഡന്റ് എ.എ.ബഷീർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ലൈജു പീടിയേക്കൽ ലീലാപത്മദാസ്,​ഷേർളിജോർജ്ജ്,വി.പി.പങ്കജാക്ഷൻ,​ഇ.എച്ച്.മുഹമ്മത് തുടങ്ങിയവർ പ്രസംഗിച്ചു.