കിഴക്കമ്പലം: ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോ കുത്തിത്തുറന്ന് ആറ് ലക്ഷം രൂപയുടെ മൂന്ന് കാമറകൾ കവർന്ന കേസിൽ പ്രതിയുടേതെന്നു സംശയിക്കുന്ന സി.സി.ടി.വി ഫോട്ടോകൾ പൊലീസ് പുറത്തു വിട്ടു.
സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന കാമറകളാണ് മോഷണം പോയത്. . കിഴക്കമ്പലം തുരുത്തുകര സ്വദേശി മുട്ടംത്തോട്ടിൽ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള ഗ്ലോറിയ സ്റ്റുഡിയോയിലാണ് മോഷണം . സമീപത്തെ ബാങ്കിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. കഴിഞ്ഞ 26 നായിരുന്നു മോഷണം . . പെരുമ്പാവൂർ ഡിവൈ.എസ്.പി, കുന്നത്തുനാട് സി.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡിനാണ് അന്വേഷണ ചുമതല. വിവരം ലഭിക്കുന്നവർ സ്റ്റേഷനുമായി 0484 2688260, 9497987118 എന്നീ നമ്പറുകളിൽ അറിയിക്കണം.
.