കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ ) സംഘടിപ്പിച്ച ചടങ്ങിൽ അഗ്രികൾച്ചറൽ പോളിസീസ് ആൻഡ് ഔട്ട് റീച്ച് യു.പി.എൽ ലിമിറ്റഡ് വൈസ് പ്രസിഡന്റും ഇന്റർനാഷണൽ ട്രീറ്റ്‌സ് എക്‌സ്‌പെർട്ട് കമ്മിറ്റിയുടെയും ഇന്ത്യൻ കെമിക്കൽ കൗൺസിലിന്റെയും ചെയർമാനുമായ എസ്. ഗണേശൻ പ്രഭാഷണം നടത്തി. കെ.എം.എ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽ. നിർമല, സെക്രറ്ററി ബിബു പുന്നൂരാൻ എന്നിവർ പങ്കെടുത്തു.