ആലുവ: എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖയിലെ ഡോ. പല്പു കുടുംബയൂണിറ്റ് യോഗം ചേർന്നു. ശാഖ അഡ്മിനിസ്ട്രേറ്റർ കെ.സി. സ്മിജൻ അദ്ധ്യക്ഷത വഹിച്ചു. സതീഷ് ചാലയ്ക്കൽ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കൺവീനർ സിന്ധു സുരേഷ്, സതി രാധാകൃഷ്ണൻ, പി.വി. രാധാകൃഷ്ണൻ, കെ.ആർ. അജിത്ത് എന്നിവർ സംസാരിച്ചു.

# ടി.കെ. മാധവൻ കുടുംബയൂണിറ്റ് യോഗത്തിൽ കെ.സി. സ്മിജൻ അദ്ധ്യക്ഷത വഹിച്ചു. നൊച്ചിമ ശാഖ വൈസ് പ്രസിഡന്റ് അജിത പവൻ പ്രഭാഷണം നടത്തി. ടി. ഉണ്ണിക്കൃഷ്ണൻ, ഓമന സനിലൻ, മിനി കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.