കൊച്ചി: വടവുകോട് സെന്റ് മേരീസ് ഓർത്തോഡോക്‌സ് പള്ളിയിൽ യാക്കോബായ വിഭാഗം നടത്തിയ അക്രമത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതിൽ ഓർത്തഡോക്‌സ് സഭ പ്രതിഷേധിച്ചു. അക്രമികളെ പിടികൂടാൻ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടികൾ സ്വാഗതാർഹമാണ്. അക്രമങ്ങളിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ഓർത്തോഡോക്‌സ് സഭ വക്താവ് ഫാ. ഡോ, ജോൺസ് എബ്രഹാം കോനാട്ട് ആവശ്യപ്പെട്ടു.ഓർത്തഡോക്‌സ് വിശ്വാസികളായ രണ്ട് മധ്യവയസ്‌കർ പരിക്കേറ്റ് കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ 4പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.