വൈപ്പിൻ : എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സംഘടിപ്പിക്കുന്ന വിവാഹപൂർവ പഠനക്ലാസ് 16നും 17നും എടവനക്കാട് വാച്ചാക്കൽ ശ്രീനാരായണഭവനിലെ യൂണിയൻ ഹാളിൽ നടക്കും. രാവിലെ 9മുതൽ വൈകിട്ട് 4.30വരെയാണ് സമയം. 16 ന് രാവിലെയുള്ള ഉദ്ഘാടനചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി പി.ഡി. ശ്യാംദാസ്, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ എന്നിവർ പങ്കെടുക്കും.

കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ. സുരേഷ്‌കുമാർ, ഡോ. ശരത്ത്ചന്ദ്രൻ, ഡോ. വിൻസന്റ് ജോസഫ്, രാജേഷ് പൊന്നല എന്നിവർ ക്ലാസെടുക്കും. ഫോൺ: 9847830364.