വൈപ്പിൻ : കാസർകോട് നിന്നാരംഭിച്ച നാട്ടുവൈദ്യപ്രചരണയാത്രയ്ക്ക് ഞാറക്കൽ ആശുപത്രി ജംഗ്ഷനിൽ ജനാരോഗ്യപ്രസ്ഥാനം സ്വീകരണം നൽകി. ജോയി നായരമ്പലം അദ്ധ്യക്ഷത വഹിച്ചു. ജാഥാക്യാപ്ടൻ മാന്നാർ ജി രാധാകൃഷ്ണൻ വൈദ്യർ, ജനാരോഗ്യപ്രസ്ഥാനം ജനറൽ കൺവീനർ കെ.വി. സുഗതൻ, സ്വാമി ഘോരക്‌നാഥ്, മധു വൈദ്യർ, ശ്രീനിവാസൻ, വർഗീസ് കൈമാപറമ്പിൽ, നെൽസൺ പി എം എന്നിവർ സംസാരിച്ചു.

സ്വാമി ഘോരക് നാഥ്, ജോസഫ് വൈദ്യർ, സാനു മങ്ങാട്ട്, മുരളി വൈദ്യർ, സോമനാഥ് വൈദ്യർ, ചന്ദ്രിക ഞാറക്കൽ, അഖിൽ ഹരിഹരൻ എന്നീ വൈപ്പിൻകരയിലെ നാട്ടുവൈദ്യചികിത്സകരെ ആദരിച്ചു.