പനങ്ങാട്: ശ്രുതിപനങ്ങാടിന്റെ ആഭിമുഖ്യത്തിൽ പനങ്ങാട് ശ്രീ അയ്യപ്പാ ടാക്കീസിൽ നടന്നുവരുന്ന സായന്തനം 4 നാടോകത്സവത്തിന്റെ ഭാഗമായി അന്തരിച്ച മുൻപഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.ജെ.ജോസഫിനെ അനുസ്മരിക്കുകയും.സിനിമാതാരം ഇ.എ.രാജേന്ദ്രൻ,നാടകസിനിമാ താരം പയ്യന്നൂർമുരളി എന്നിവരെ ആദരിക്കുകയും ചെയ്തു. മുൻമന്ത്രി ഡൊമിനിക്ക് പ്രസന്റേഷൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ലതുടർന്ന് കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ ഇന്ന് "അമ്മ" എന്ന നാടകം അരങ്ങേറി.