കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ പാലാരിവട്ടം കുമാരനാശാൻ സ്മാരക സൗധത്തിൽ സംഘടിപ്പിച്ച വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് സമാപിച്ചു. സമാപനച്ചടങ്ങ് യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ കെ.കെ. മാധവൻ, ഭാമ പത്മനാഭൻ, വിദ്യാ സുധീഷ്, സുജിത് കുന്നത്ത്, അഡ്വ. രാഹുൽ എന്നിവർ പ്രസംഗിച്ചു. കോഴ്സിൽ പങ്കെടുത്തവർക്ക് മഹാരാജ ശിവാനന്ദൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.