rally
എടയപ്പുറം മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെയും ഖാജാ മുഹിയുദ്ദീൻ ചിസ്തിയ മദ്രസ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്തിയ ഘോഷയാത്ര

നെടുമ്പാശേരി: നാടെങ്ങും നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മദ്രസ വിദ്യാർത്ഥികളുടെ വിജ്ഞാന കലാ മത്സരങ്ങൾ, നബിദിന സന്ദേശം, സെമിനാർ, മൗലിദ് പാരായണം, ഘോഷയാത്ര, ഭക്ഷണവിതരണം തുടങ്ങിയവ സംഘടിപ്പിച്ചു.

പനയക്കടവ് നൂറുൽ ഇസ്ലാം മദ്രസ സംഘടിപ്പിച്ച നബിദിന റാലിയിൽ മഹല്ല് ചീഫ് ഇമാം വെങ്ങോല അബ്ദുസലാം ബാഖവി, മഹല്ല് പ്രസിഡന്റ് കെ.എ. ബഷീർ, സിറാജുദ്ദീൻ റഹ്മാനി, കെ.എം. അബ്ദുൽറഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.

പാലപ്രശേരി മഹല്ല് ജമാഅത്ത് സംഘടിപ്പിച്ച നബിദിന ഘോഷയാത്രയിൽ മഹല്ല് ചീഫ് ഇമാം ഇസ്മായിൽ ഹസനി, ജസീർ ദാരിമി, നവാസ് മൗലവി, ഹബീബ് മൗലവി, അബ്ദുസലാം മൗലവി തുടങ്ങിയവർ നേതൃത്വം നൽകി. ചാലാക്ക ജുമാമസ്ജിദിൽ നിന്നാരംഭിച്ച നബിദിന ഘോഷയാത്രയ്ക്ക് ഇമാം സിറാജുദ്ദീൻ അഹ്‌സനി മത്തേല, മഹല്ല് പ്രസിഡന്റ് പി.എസ്.എഫ് തങ്ങൾ, സെക്രട്ടറി യൂസഫ് അറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

എടയപ്പുറം കാജാ മുഹിയുദ്ദീൻ ചിസ്തിയ മദ്രസയിൽ നബിദിനം ആഘോഷിച്ചു. ജമാഅത്ത് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഹാജി പതാക ഉയർത്തി. ചീഫ് ഇമാം അഷറഫ് ഹുദവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് ഘോഷയാത്ര നടന്നു. പൊതുസമ്മേളനത്തിൽ കുട്ടികളുടെ കലാപരിപാടികളും ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണവും നടന്നു.