കൂത്താട്ടുകുളം:കൂത്താട്ടുകുളം കോഴിപ്പിള്ളി പാലക്കുഴ റോഡിൽ കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിനു സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിപ്രളയം. വെള്ള കെട്ടിലും കുഴിയിലും നിരവധി അപകടങ്ങൾക്ക് ഉണ്ടായിട്ടും മാസങ്ങളായി നടപടിയെടുക്കാത്ത അധികൃതർകെതിരെ പ്രതിഷേധം ശക്തം .നാട്ടുകാർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു..അഞ്ച് മാസത്തോളമായി രൂപപ്പെട്ട വെള്ളക്കെട്ട് മൂലം കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത അവസ്ഥയിലാണ്.
കൂത്താട്ടുകുളം നഗരസഭ പരിധിയിലാണ് കോഴിപ്പിള്ളി റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകളിലെ ചോർച്ചയാണ് കാരണം. പൈപ്പുകളിലെ കൂടുതൽ ഭാഗങ്ങൾ പൊട്ടിയതോടെ ജല നഷ്ടം കൂടി
വാർത്തകൾ വന്നതോടെ വാട്ടർ അതോറിറ്റി രണ്ട് ആഴ്ച ഈ ഭാഗത്തുള്ള ജലവിതരണം നിർത്തി വെച്ചിരുന്നു.
. വെള്ളം ഒഴുകുന്നത് മൂലം ഈ ഭാഗത്തെ റോഡും തകർന്നിട്ടുണ്ട്. വെള്ളക്കെട്ടിൽ ഉണ്ടായ വലിയ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. കൂത്താട്ടുകുളം ഹയർസെക്കൻഡറി സ്‌കൂളിലേക്ക് ഉൾപ്പെടെ നിരവധി കുട്ടികളും പ്രായമായവരും വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി സഞ്ചരിക്കുന്നത് .
പൈപ്പുകൾ ഈ റോഡിൽ പലഭാഗത്തും പൊട്ടിയിട്ടുണ്ട് ഇവയിൽനിന്നെല്ലാം ജലം പുറത്തേക്ക് ഒഴുകുകയാണ്. ലക്ഷക്കണക്കിനു ലിറ്റർ വെള്ളമാണ് ഇങ്ങനെ പാഴാവുന്നത്.