കൂത്താട്ടുകുളം: കാക്കൂർ ഗ്രാമീണ വായനശാലയിൽ വയലാർ അനുസ്മരണവും, ലൈബ്രറി കലോത്സവ വിജയികളെ ആദരിക്കലും നടന്നു. ജില്ല പഞ്ചായത്ത് അംഗം ആശ സനൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.അനീഷ് കുമാർ അദ്ധ്യക്ഷനായി.കാക്കുർ സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, പഞ്ചായത്ത് വികസനകാര്യ അദ്ധ്യക്ഷൻ സാജു ജോൺ, വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ കെ.ആർ.പ്രകാശൻ, പഞ്ചായത്ത് അംഗം സ്മിത ബൈജു, വായനശാല
സെക്രട്ടറി വർഗീസ് മാണി, വി.കെ ശശിധരൻ, സുനിൽ കള്ളാട്ടുകുഴി, ഹരീഷ് ആർ നമ്പൂതിരിപ്പാട്, ലൈബ്രറേറിയൽ ജെൻസി ജോസ് തുടങ്ങിയവർ സംസാരിച്ചു.