ചോറ്റാനിക്കര: തൃപ്പൂണിത്തുറ ഉപജില്ല വിദ്യാഭ്യാസ കലോത്സവം ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിൽ ഇന്ന് രാവിലെ 10ന് അനൂപ് ജേക്കബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.എം.സ്വരാജ് എം.എൽ.എ.മുഖ്യാതിഥിയായിരിക്കും. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് രഞ്ചി കുര്യൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തൃപ്പൂണിത്തുറനഗരസഭ അദ്ധ്യക്ഷ ചന്ദ്രിക ദേവി, പഞ്ചായത്തു പ്രസിഡന്റ്മാരായ നദീറ, രമണി ജനകൻ, എ.ഇ.ഒ.അജിത്ത് പ്രസാദ് തമ്പി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, ജില്ല-ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ ജോൺ ജേക്കബ്ബ്, ജെസി പീറ്റർ, ആശ സനിൽ, എ.പി.സുഭാഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി തുടങ്ങിയവർ പ്രസംഗിക്കും.98വിദ്യാലയങ്ങിളിൽ നിന്നായി രണ്ടായിരത്തി അഞ്ഞുറിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം വിവിധ വേദികളിലായി നടക്കും. ഒൻപതു വേദികളിലായി 360 ഇനങ്ങളുടെ നാലു ദിവസങ്ങളിലായി നടക്കും.