കൊച്ചി: കോ വർക്കിംഗ് ബ്രാൻഡായ ഇൻക്യുസ്‌പേസ് കൊച്ചിയിലെ ആദ്യ സെന്റർ ഒബ്‌റോൺ മാളിൽ തുറന്നു. 20,000 ചതുരശ്രയടി വിസ്തൃതിയുള്ള സെന്ററിൽ അഞ്ഞൂറിലേറെ സീറ്റുകളും ക്യുബിക്കിളുകളും സമ്മേളന മുറികളുമുണ്ട്.
കൊച്ചിയിലെ രണ്ടാമത്തെ സെന്ററിന്റെയും തിരുവനന്തപുരത്തെ ആദ്യ സെന്ററിന്റെയും നിർമ്മാണജോലികൾ പുരോഗമിക്കുകയാണ്. ഇവ 2020 ജനുവരിയിൽ തുറക്കുമെന്ന് കമ്പനി സി.ഇ.ഒ സഞ്ജയ് ചൗധരി പറഞ്ഞു. 60,000 ചതുരശ്രയടി സ്ഥലം കേരളത്തിൽ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.