കരുമാല്ലൂർ: എസ്.എൻ.ഡി.പി 166-ാം നമ്പർ ശാഖയോഗത്തിലെ ഡോ. പല്പു സ്മാരക കുടുംബയൂണിറ്റ് യോഗം വെള്ളിമുറ്റത്ത് ബേബിയുടെ വസതിയിൽ നടന്നു. ടി.ബി. ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. കൺവീനർ എം.ജി. ഗിനീഷ്, എ.ടി. സുരാജ്, കെ.ആർ. പൊന്നപ്പൻ കരുമാല്ലൂർ, ടി.ജി. പുഷ്പൻ, കെ.എസ്. തമ്പി, ടി.ആർ. അരൂഷ്, കെ.ജി. രഞ്ജിത്ത്, എം.ജി. ഷിബു, വി.ആർ. ജോഷി, കദളി ശശി എന്നിവർ പങ്കെടുത്തു.