കൊച്ചി: വെറ്റേറൻ സെയിലേഴ്സ് ഫോറത്തിന്റെ വാർഷിക പൊതുയോഗം ദക്ഷിണ നാവികത്താവളത്തിൽ ചേർന്നു. റിയർ അഡ്മിറൽ ആർ.ജെ. നദ്കർണി ഉദ്ഘാടനം ചെയ്തു. വിരമിച്ച നാവികർക്ക് ഖത്തർ നേവിയിലുൾപ്പെടെ ജോലി ലഭിക്കാൻ ധാരണാപത്രം ഒപ്പിട്ടതായി അദ്ദേഹം അറിയിച്ചു. തീരദേശ സുരക്ഷയിൽ മുൻ സൈനികരുടെ സേവനം വിനിയോഗിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ട്. വിരമിച്ചവർക്ക് ചികിത്സാസൗകര്യത്തിന് പുറമെ വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുനൂറിലേറെപ്പേർ പങ്കെടുത്തു.