കൂത്താട്ടുകുളം:നാഷണൽ റോബോട്ടിക്‌സ് സെന്ററും മുംബൈ ഐ.ഐ.ടി. ഇന്നവേഷൻ സെല്ലും ചേർന്നു നടത്തുന്ന നാഷണൽ റോബോട്ടിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന ദ്വിദിന റോബോട്ടിക്‌സ് പരിശീലനപരിപാടിയിൽ കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌ക്കൂൾ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ നാഷണൽ ലെവൽ സർട്ടിഫിക്കേഷൻ നേടി. ഹരികൃഷ്ണൻ അശോക്, ആശിഷ് എസ്., അശ്വതി മുരളി, ഗൗരി എസ്., മരിയ റെജി എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് എം. ഗീതാദേവി, പി.ടി.എ പ്രസിഡന്റ് പി.ബി.സാജു എന്നിവർ സംസാരിച്ചു